"

BREAKING NEWS


കനത്ത മഴയിൽ തളിപ്പറമ്പ് നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി

advertise here

തളിപ്പറമ്പ്: ശനിയാഴച രാത്രിയിൽ പെയ്ത കനത്ത മഴയിൽ തളിപ്പറമ്പ് നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടായി.ചിറവക്ക്, കപ്പാലം,മദ്രസ, മന്ന പ്രദേശങ്ങളിലെ വ്യാപര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്.സംസ്ഥാന ഹൈവേയായ തളിപ്പറമ്പ്-ഇരിട്ടി റോഡിലെ പ്രദേശങ്ങളാണിത്.


റോഡ് വികസന പ്രവർത്തി നടത്തിയപ്പോൾ ഓവ്ചാലുകൾ ശാസ്ത്രിയമായി നിർമ്മിക്കാത്തതിനാലാണ് 'റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയത്. 

കപ്പാലം ജംഗ്ഷനിലെ അഷ്കർ കോംപ്ലക്സിലെ ഇലക്ടോണിക്സ്, ഹെൽമെറ്റ്, ബാർബർ ഷോപ്പ്, ഓട്ടോ പാർട്സ്, കോറിയർ സർവ്വീസ് , തുടങ്ങിയ പന്ത്രണ്ടോളം വ്യാപാര സ്ഥാപനങ്ങളിൽ ഓവ് ചാലിൽ നിന്നും വെള്ളം കവിഞ്ഞൊഴുകി എത്തുകയായിരുന്നു. വെള്ളക്കെട്ട് ഉണ്ടായതിനാൽ ഈ റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി. ഒരാഴ്ച മുമ്പുണ്ടായ കനത്ത മഴയിലും ഈ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഓവ് ചാലിൽ നിന്നും വെള്ളം ഒഴുകിയെത്തി നശനഷ്ടങ്ങൾ ഉണ്ടായിരുന്നു .


കരാറുകാരൻ റോഡ് നിർമ്മാണ പ്രവർത്തി നടത്തുമ്പോൾ ഓവ്ചാൽ  കൃത്യമായി പണിയാത്തത് വ്യാപാരി നേതാക്കൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധ മിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല.   അശാസത്രിയമായി പണിത ഓവ്ചാൽ നിർമ്മാണത്തിലെ അപാകതയാണ് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടാകാൻ കാരണമായതെന്ന് തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.എസ്.റിയാസ് അഭിപ്രായപ്പെട്ടു .

 

Advertisement
BERIKAN KOMENTAR ()