തളിപ്പറമ്പ് /പട്ടുവം അരിയിൽ കൊല്ലിച്ചാലിലെ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
ജഢത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്നറിയുന്നു .മൃതദേഹം അരിയിൽ സ്വദേശിയുടെതാണെന്നും സംശയിക്കുന്നു. അമ്പത് വയസ് പ്രായം തോന്നിക്കും.
തളിപ്പറമ്പ് പോലിസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ച് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി.രാജൻ, അരിയിൽ വാർഡ് മെമ്പർ കെ.നാസർ, വെള്ളിക്കിൽ വാർഡ് മെമ്പർ ഹമീദ് മാസ്റ്റർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
Advertisement