"

BREAKING NEWS


ദുരിതബാധിതരെ സഹായിക്കാൻ ഉദ്യോഗസ്ഥർ ഒപ്പമുണ്ട് ; പിണറായി വിജയനുമായി സംസാരിച്ച് പ്രധാനമന്ത്രി

advertise here


 ന്യൂഡൽഹി/ സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്‌ക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സ്ഥിതിഗതികൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ടെന്നും, എല്ലാവരുടെയും സുരക്ഷയ്‌ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

കേരളത്തിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏതാനും ജീവനുകൾ നഷ്ടമായത് ദുഖകരമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് അദ്ദേഹം അനുശോചനം അറിയിച്ചു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ വിവരം മലയാളത്തിൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു.


കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും എല്ലാ സഹായവും നല്‍കുമെന്നും ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉറപ്പ് നൽകിയിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ അയച്ചു കഴിഞ്ഞു. എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

Advertisement
BERIKAN KOMENTAR ()