"

BREAKING NEWS


ഒന്നര വയസുകാരിയായ മകളെ കൊല്ലാനല്ല !

advertise here


കൂത്തുപറമ്പ്: ഒന്നരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസില്‍ തലശ്ശേരി കോടതി ജീവനക്കാരന്‍ കെ പി ഷിജുവിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

 തന്നെയും മകളെയും ഭര്‍ത്താവ് പുഴയില്‍ തള്ളിയിടുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് സിമി പൊലീസിനോട് പറഞ്ഞിരുന്നു.മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു.


സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ താന്‍ പണയപ്പെടുത്തിയിരുന്നെന്നും, ഇതിന്റെ പേരില്‍ അവള്‍ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഷിജു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഭാര്യയേയും മകളെയും പുഴയില്‍ തള്ളിയിട്ട ശേഷം ക്ഷേത്രക്കുളത്തില്‍ ചാടി ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൊവിഡ് കാരണം പ്രവേശനം നിരോധിച്ച മട്ടന്നൂരിലെ ക്ഷേത്രക്കുളത്തില്‍ ഷിജു ചാടിയതു ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Advertisement
BERIKAN KOMENTAR ()