ഇരിട്ടി /ഇരിട്ടി ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലുള്ള അന്തേവാസികൾക്ക് ഭക്ഷണമെത്തിക്കുന്നതിനുള്ള "അന്നം അമൃതം " പദ്ധതിക്ക് തുടക്കമായി
ലയൺസ് ക്ലബ്ബ് പ്രസിഡണ്ടിൻ്റെ ജന്മദിനതോടനുബന്ധിച്ച് ഒൻപത് ദിവസങ്ങളിലായി വിവിധ സ്ഥാപനങ്ങളിൽ ഭക്ഷണ വസ്തുക്കൾ എത്തിക്കുന്ന സേവന പരിപാടിക്കാണ് ഇന്നലെ തുടക്കമായത്. ഇരിട്ടി ചക്കരകുട്ടൻ വൃദ്ധസദനം ,മാടത്തിൽ മെർലക് ഭവൻ, എടൂർ കരാപറമ്പ് മൈത്രി ഭവൻ എന്നിവിടങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു.
ലയൺസ്ക്ലബ് പ്രസിഡണ്ട് ഒ. വിജേഷ് സെക്രട്ടറി ജോസഫ് സ്കറിയ ട്രഷറർ റീന ഹരീഷ് ,ലേഡീസ് ഫോറം പ്രസിഡണ്ട് വിൻസി ജോസഫ് ,സെക്രട്ടറി ഡയാന സുരേഷ് ,വി .പി . സതീശൻ ,അയൂബ് പൊയിലൻ ,മിലൻ സുരേഷ് ,സി.കെ. പ്രവീൺ, ജോസഫ് വർഗീസ് ,ടി.ഡി. ജോസ് ,മിനി ഡെന്നിസ് ,രമ്യ വിജേഷ് എന്നിവർ നേതൃത്വം നൽകി
Advertisement