"

BREAKING NEWS


നാലു പേരെ കൊന്ന നരഭോജികടുവയെ പിടികൂടി

advertise here

നീലഗിരി /നീലഗിരി ജില്ലയെ ഭീതിയിലാഴ്ത്തിയ നരഭോജിയെ വനപാലകര്‍ പിടികൂടി. കേരള, തമിഴ്‌നാട്, കര്‍ണാടക വനംവകുപ്പ് ഉേദ്യാഗസ്ഥര്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കടുവയെ കണ്ടെത്തിയത്. തുടര്‍ന്ന് മയക്കുവെടിവച്ച് വീഴ്ത്തിയ ശേഷം കൂട്ടിലാക്കുകയായിരുന്നു.

മസിനഗുഡിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ നാലു പേരെ കൊന്ന് തിന്നിരുന്നു. ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ് കഴിഞ്ഞിരുന്നത്. റോഡില്‍ പലപ്പോഴും കടുവയെ കണ്ടിരുന്നത് യാത്രക്കാര്‍ക്കിലും ആശങ്ക സൃഷ്ടിച്ചിരുന്നു.

കടുവയെ കണ്ടാലുടന്‍ വെടിവച്ച് കൊല്ലാന്‍ വനംവകുപ്പ് ഉത്തരവ് നല്‍കിയിരുന്നുവെങ്കിലും അതിനെതിരെ ചിലര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കടുവയെ മയക്കു വെടിവച്ച് പിടികൂടാന്‍ കോടതി വനംവകുപ്പിന് നിര്‍ദേശം നല്‍കി.

Advertisement
BERIKAN KOMENTAR ()