വാർത്ത: തോമസ് അയ്യങ്കനാൽ
പയ്യാവൂർ (കണ്ണൂർ): പയ്യാവൂർ കരിമ്പക്കണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഇരിക്കൂർ കൃഷിഭവനിലെ ഉദ്യോഗസ്ഥൻ കരിമ്പക്കണ്ടിയിലെ മല്ലിശേരി അനിലിൻ്റ (33) മൃതദേഹം കണ്ടെത്തി.
അപകടം നടന്ന പാലത്തിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരെ
വെമ്പുവ പാലത്തിത്തിനു സമീപത്തുനിന്നുമണ് വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക്
ജഢം കിട്ടിയത്.
വെമ്പുവ പാലത്തിന് സമീപം നാട്ടുകാർ വൈദ്യുതി ലൈറ്റുകൾ സ്ഥാപിച്ച് പൂഴയിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.
പുലർച്ചെ 3 മണിയോടെ പുഴയിൽ ജഢം ഒഴുകി വരുന്നത് നിരീക്ഷണത്തിൽ ഏർപ്പെട്ട നാട്ടുകാർ കണ്ടെത്തുകയായിരുന്നു .
ഇരിക്കൂർ കൃഷിഭവനിലെ സീനിയർ കൃഷി അസിസ്റ്റൻറ് ആണ് അനിൽ.
ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വൈകീട്ട് ഏഴ് മണിയോടെ കരിമ്പക്കണ്ടിയിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കരിമ്പക്കണ്ടിയിലെ പണി പൂർത്തിയാകാത്ത പാലത്തിൽ നിന്നും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു .
അപകടം നടക്കുമ്പോൾ കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു .
മൊബൈൽ ഫോണിലെ ലൈറ്റ് തെളിയിച്ചാണ് അനിൽ പാലത്തിൽ കുടി നടന്നത്.
ബുധനാഴ്ച്ച മുതൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജുസേവ്യർ, കണ്ണൂർ എ.ഡി.എം, കെ.കെ.ദിവാകരൻ, തളിപ്പറമ്പ് തഹസിൽദാർ പി.കെ.ഭാസ്ക്കരൻ, ഡെപ്യൂട്ടി തഹസിൽദാർ സി.വിജയൻ, പയ്യാവൂർ വില്ലേജ് ഓഫീസർ
കെ.വി.ജിജു, പയ്യാവൂർ പോലിസ് ഇൻസ്പെക്ടർ പി.ഉഷാദേവി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പുഴയിൽ തിരിച്ചിൽ നടത്തിവരികയായിരുന്നു .
തളിപ്പറമ്പ് ആർ.ഡി.ഒ: ഇ.പി.മേഴ്സി രക്ഷാപ്രവർത്തനങ്ങൾക്ക് നിർദ്ദേശങ്ങൾ നല്കിയിരുന്നു.
പയ്യാവൂർ പോലിസ് മേൽ നടപടി സ്വീകരിച്ച് മൃതദേഹം പുലർച്ചെ നാലുമണിക്ക് പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു.
ചൊവ്വാഴ്ച രാത്രി മുതൽ രക്ഷാപ്രവർത്തനത്തിന് കൈമെയ് മറന്ന് പ്രവർത്തിച്ചവർ നിരവധിയാണ്.അത് മാതൃക തന്നെയാണ്. പയ്യാവൂരിലെ നാട്ടുകാരുടെ സഹകരണമായിരുന്നു ഏറ്റവും വലുതെന്ന് എല്ലാവരും പറയുന്നു.ഇരിട്ടി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ കെ. രാജീവൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എൻ ജി അശോകൻ, ലീഡിംഗ് ഫയർമാൻ മാരായ സുരേന്ദ്രബാബു, രാജീവൻ, എന്നിവരുടെ നേതൃത്വത്തിൽ കാണാതായ ദിവസം മുതൽ മൂന്നു ദിവസം തിരച്ചിൽ പ്രവർത്തനം നടത്തി. രണ്ടും മൂന്നും ദിവസങ്ങളിൽ , റീജനൽ ചീഫ് വാർഡൻ അനീഷ്കുമാർ കീഴ്പള്ളിയൂടെ നേതൃത്വത്തിലുള്ള മട്ടന്നൂർ, ഇരിട്ടി, തളിപറമ്പ് പേരാവൂർ യൂണിറ്റുകളിൽ നിന്നുമുള്ള സിവിൽ ഡിഫൻസ് സേനാംഗങ്ങൾ തിരച്ചിൽ പ്രവർത്തനത്തിൽ, പങ്കാളികളായി.
പേരാവൂർ നിലയം അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ , ലീഡിങ് ഫയർമാൻ ബെന്നി ദേവസ്യ , തളിപറമ്പ് നിലയം അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജയരാജൻ പി കെ. എന്നിവർ നയിച്ച സേനാംഗങ്ങൾ മൂന്നാം ദിവസത്തെ തിരച്ചിലിൽ പങ്കു ചേർന്നു.
കണ്ണൻ - ജാനകി ദമ്പതികളുടെ മകനാണ് അനിൽ.
ഭാര്യ: സൗമ്യ ( ഉളിക്കൽ) .
മക്കൾ: ആറ് വയസുകാരൻ ഗൗതം കൃഷ്ണ , മൂന്നു് വയസ്കാരി ഗൗരി കൃഷ്ണ.
സഹോദരങ്ങൾ: അജേഷ് (ചെത്ത് തൊഴിലാളി), അജിത.