"

BREAKING NEWS


യാത്രാപ്രശ്നങ്ങളിൽ റെയിൽവേ മന്ത്രാലയത്തിന് മുഖം തിരിഞ്ഞ നിലപാട് -അഡ്വ: മാർട്ടിൻ ജോർജ്ജ്

advertise here


 കണ്ണപുരം (കണ്ണൂർ): ജനങ്ങളുടെ യാത്രാപ്രശ്നങ്ങളിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം കാട്ടുന്ന മുഖം തിരിഞ്ഞ നിലപാട് പ്രതിഷേധാർഹമാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ്. റെയിൽവേ സംവിധാനം കുത്തകകൾക്ക് തീരെഴുതി കൊടുത്ത് സാധാരണ ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ ഹനിക്കുകയാണെന്ന് മാർട്ടിൻ ജോർജ്ജ് കുറ്റപ്പെടുത്തി. കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ വെസ്റ്റ്കോസ്റ്റ് ,ഗാന്ധിധാം, ഓഖ, വെരാവൽ എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കിയതിനെതിരെ യു.ഡി.എഫിൻ്റെ ആഭിമുഖ്യത്തിൽ കണ്ണപുരം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ചെറുകുന്ന് കതിരുവെക്കും തറയിൽ നിന്നും ആരംഭിച്ച മാർച്ച് ചൈനാക്ലേ റോഡിലൂടെ കടന്ന് റെയിൽവേ സ്റ്റേഷനിലെത്തി.  യു.ഡി.എഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലം കൺവീനർ എസ്.കെ.പി. സക്രിയ  അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ മുഖ്യപ്രഭാഷണം നടത്തി. കല്ല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കാപ്പാടൻ ശശിധരൻ, സി.എം.പി സെൻട്രൽ കൗൺസിൽ അംഗം പി.രാജൻ, മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗഫൂർ മാട്ടൂൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സുധീഷ് വെള്ളച്ചാൽ, യു.ഡി.എഫ് നേതാക്കളായ എം.നാരായണൻ, പി.കെ.വത്സലൻ, രാജേഷ് പാലങ്ങാട്ട്, കൂനത്തറ മോഹനൻ, ഷാജി കല്ലേൻ, കെ.വി.ഉത്തമൻ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഇ.റാഹിബ്, യുഡിഎഫ് ഭാരവാഹികളായ ബേബി ആൻറണി, കെ.വി.ഉമേഷ്, കൃഷ്ണൻ കട്ടക്കുളം, പാറയിൽ രാജൻ,  സി.ടി.അമീറലി, സക്കറിയ മടക്കര, സതീഷ് കടാങ്കോട്ട്, അഷ്റഫ് മൂക്കോത്ത്, ദിനു മൊട്ടമ്മൽ, ഷബീർ മടക്കര എന്നിവർ പ്രസംഗിച്ചു.

Advertisement
BERIKAN KOMENTAR ()