"

BREAKING NEWS


അനേകായിരം പുസ്തകങ്ങൾക്ക് നടുവിലിരുന്ന് ആദ്യക്ഷരം കുറിക്കുകയെന്ന ആഹ്ലാദത്തിലേക്കാണ് ഒരു ഗ്രന്ഥാലയം

advertise here


കണ്ണൂർ/ മയ്യിൽ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം കുട്ടികളെ വിളിക്കുന്നത്! കുട്ടികളും പുസ്തകങ്ങളും നമ്മളില്‍ വെളിച്ചം നിറക്കുന്നവരാണ്. ഇത് എഴുത്തിനിരുത്തിന്റെ ഏഴാം വർഷമാണ്! തുറന്നു വെച്ച പുസ്തകങ്ങളിലെ അപാരമായ വെളിച്ചത്തെ സാക്ഷിയാക്കി മതാചാരങ്ങളില്ലാതെ എല്ലാവർക്കും കുഞ്ഞുങ്ങളെ എഴുത്തിനിരുത്താം. രാമായണവും മഹാഭാരതവും ഖുറാനും ബൈബിളും രമണനും പാത്തുമ്മയുടെ ആടും തെരുവിന്റെ കഥയും പോലെ  അറിവിന്റെ ആകാശങ്ങളിലേക്ക് താളുകള്‍ തുറക്കുന്ന പുസ്തകങ്ങൾ!


 പ്രമുഖ ചിത്രകാരനും അധ്യാപകനും എന്‍ സി ആര്‍ ടി കരിക്കുലം സമിതി അംഗവുമായ വര്‍ഗീസ്‌ കളത്തിലാണ് ഇത്തവണത്തെ അതിഥി. മതങ്ങൾക്കപ്പുറം മാനവികതയെ ഉയർത്തിക്കാട്ടാനുള്ള ശ്രമം കൂടിയാണ് ഞങ്ങൾക്ക് എഴുത്തിരുത്ത്. സമഭാവനയുടെ തെളിച്ചമുണ്ട് ഈ ഉദ്യമത്തിന്.


ഒക്ടോബർ 15ന് വിജയദശമി ദിനത്തിൽ രാവിലെ 9.30നാണ് എഴുത്തിനിരുത്ത്.മുൻകൂർ രജിസ്ട്രേഷന് 9400676183 എന്ന നമ്പറിൽ വിളിച്ചാലും!

 

Advertisement
BERIKAN KOMENTAR ()