"

BREAKING NEWS


ഇരിട്ടി വൈഎംസിഎ സ്‌നേഹ വീടിനു ശിലയിട്ടു

advertise here


 
ഇരിട്ടി /ഇരിട്ടി വൈഎംസിഎയുടെ നേതൃത്വത്തിൽ വീടില്ലാത്തവർക്കു വീട് പദ്ധതിയുടെ ഭാഗമായി പുറവയലിൽ നിർമിക്കുന്ന സ്‌നേഹ വീട് തറക്കല്ലിടലും വൈഎംസിഎ സ്ഥാപകൻ ജോർജ് വില്യംസിന്റെ 200 - ാം ജന്മദിനാചരണവും തലശ്ശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. തല ചായ്ക്കാൻ ഇടമില്ലാത്ത ഏറെ പേർ നമ്മുക്കു ചുറ്റും ഉണ്ടെന്നും അവരെ കണ്ടെത്തി വീട് ലഭ്യമാക്കുക എന്നതു ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തി ആണെന്നും ആർച്ച് ബിഷപ് പറഞ്ഞു. വൈഎംസിഎയുടെ പ്രവർത്തനം മാതൃകാപരമാണെന്നും കൂടുതൽ പ്രസ്ഥാനങ്ങളും സംഘടനകളും പാവപ്പെട്ടവനു വീട് പണിതു കൊടുക്കാൻ രംഗത്തു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തമായി സ്ഥലം പോലും ഇല്ലാതെ ഇരിട്ടിയിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിനാണു സ്ഥലം സൗജന്യമായി നൽകി വീട് പണിതു നൽകുന്നത്.

ഇരിട്ടി വൈഎംസിഎ പ്രസിഡന്റ് ബേബി തോലാനി അധ്യക്ഷത വഹിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി, അംഗം രതീഭായ്, നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കാവനാടിയിൽ, വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ വി.എം.മത്തായി, ദേശീയ പ്രോപ്പർട്ടി കമ്മിറ്റി അംഗം ജസ്റ്റിൻ കൊട്ടുകാപ്പള്ളി, വൈത്തിരി പ്രൊജക്ട് കമ്മിറ്റ് അംഗം സണ്ണി കൂറുമുള്ളംതടം, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ഷാജി കുറ്റിയിൽ, തോമസ് വർഗീസ്, ജോസ് പൂമല, ബേബി കൂനംമാക്കൽ, എം.എൻ.സുരേഷ് ബാബു, മധു ലക്ഷ്മിവിലാസം എന്നിവർ പ്രസംഗിച്ചു.

Advertisement
BERIKAN KOMENTAR ()