പാണത്തൂർ: പോക്സോ കേസിൽ ദീർഘകാലം റിമാന്റിൽ കഴിഞ്ഞ പ്രതി ജാമ്യ ത്തിലിറങ്ങിയശേഷം പീഡനത്തിനിരയായ പെൺകുട്ടിയുടെ വീടാക്രമിച്ചു. പാണത്തൂരിനടുത്തുള്ള പ്രായപൂർത്തിയാവാത്ത പെൺകു ട്ടിയെ പീഡിപ്പിച്ച കേസിൽ പ്ര തിയായ അമ്പലത്തറ സ്വദേശി ആകാശാണ്(20) കഴിഞ്ഞ ദി വസം വൈകീട്ട് ഇരയുടെ വിട് അക്രമിച്ചത്. തടയാൻ ശ്രമി ച്ച ഇരയുടെ പിതാവിന് ക്രൂര മായി മർദ്ദിക്കുകയും ചെയ്തു. ബഹളംകേട്ടെത്തിയ അയൽ വാസികളും നാട്ടുകാരും ചേർ ന്ന് ആകാശിനെ കൈകാര്യം ചെയ്ത് മരത്തിൽ കെട്ടിയിട്ട് രാ ജപുരം പോലീസിനെ വിവരം അറിയിച്ചു.
പോലീസെത്തി ആകാശിനെ കസ്റ്റിഡിയിലെടു ത്തു. അറസ്റ്റ് രേഖപ്പെടുത്തി യശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒ ന്നാം ക്ലാസ് മജിസ്ട്രേറ്റ് കോട തിയിൽ ഹാജരാക്കും. നെല്ലിക്കുന്നിലെ ബാബുചി റങ്കടവിലെ മിനി ദമ്പതികളുടെ മകനാണ് ആകാശ്. കുറച്ചുനാ ളായി പാറപ്പള്ളി അമ്പലത്തറ യിൽ വാടകവീട്ടിലാണ് ആകാശിന്റെ താമസം. ചിറക ടവിലെ വീട് അടച്ചിട്ടിരിക്കുക യാണ്. ഇതിന് മുമ്പും സ്ത്രീ കളെ കയറിപിടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും മാന ക്കേടോർത്ത് ആരും പോലീ സിൽ പരാതി നൽകിയിട്ടി ല്ലെന്ന് നാട്ടുകാർ പറയുന്നു. ആകാശ് മയക്കുമരുന്ന് വിൽപ്പന നടത്താറുണ്ടെന്നും മയ കുമരുന്നിന്റെ ഉപഭോക്താവാ ണെന്നും പറയപ്പെടുന്നു. ഏതാനും മാസം മുമ്പാണ് ആകാശ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. അന്ന് സിഐ വി.ഉണ്ണിക ഷനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
Advertisement