"

BREAKING NEWS


റോഡുകള്‍ മുങ്ങി; വിമാനത്താവളത്തിലെത്താന്‍ ട്രാക്ടറില്‍ കയറി യാത്രികള്‍; ബംഗലൂരുവില്‍ നിന്നുള്ള കാഴ്ച ഭീകരം

advertise here


ബംഗലൂരു /കനത്ത മഴയില്‍ ബംഗലൂരു നഗരം വെള്ളത്തിനടയിലായപ്പോള്‍ അടിയന്തരമായി വിമാനത്താവളത്തിലെത്തേണ്ടവര്‍ക്ക് ആശ്രയമായത് ട്രാക്ടര്‍. തിങ്കളാഴ്ച രാത്രി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോയവരാണ് ടെര്‍മിനലില്‍ എത്താന്‍ ട്രാക്ടറില്‍ കയറിയത്. ലഗേജ്ജുകളുമായി ട്രാക്ടര്‍ ട്രോളിയില്‍ കയറിയാണ് യാത്രക്കാര്‍ സമയത്ത് വിമാനത്താവളത്തിലെത്തിയത്.

2008ലെ പ്രളയത്തിന് സമാനമായിരുന്നു അവസ്ഥയെന്ന് ചില യാത്രക്കാര്‍ പറയുന്നു. എന്നാല്‍ അന്ന് വിമാനത്താവളത്തിലെത്താന്‍ ട്രാക്ടര്‍ ലഭിച്ചില്ല. വിമാനത്താവളത്തിന് പുറത്ത് എല്ലായിടത്തും വെള്ളക്കെട്ട് ആയിരുന്നു. വിമാനത്താവളത്തിലെ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ മേഖലകളില്‍ വരെ വെള്ളം കയറിയിരുന്നുവെന്ന് വിമാനത്താവള സി.ഇ.ഒ ജയ്‌രാജ് ഷണ്‍മുഖം പറഞ്ഞു.

ഞായറാഴ്ച മുതല്‍ ബംഗലൂരുവില്‍ കനത്ത മഴയാണ്. നഗരത്തില്‍ വെള്ളപ്പൊക്കവും രൂപപ്പെട്ടിട്ടുണ്ട്. വാഹന ഗതാഗതം ഏറെക്കുറെ സ്തംഭിച്ചു. മഴ ഇനിയും തുടരുമെന്നാണ് കലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

Advertisement
BERIKAN KOMENTAR ()