മയ്യിൽ /
അനായാസ വേഷപ്പകർച്ചയിലൂടെ അരനൂറ്റാണ്ടുകാലം മലയാള സിനിമയുടെ ആത്മാവായി നിലകൊണ്ട നെടുമുടി വേണുവിന്റെ നിര്യാണത്തിൽ മയ്യിൽ ചേതന ഫിലിം & കൾച്ചറൽ സൊസൈറ്റി അനുശോചിച്ചു. അരങ്ങനുഭവത്തിന്റെ ചൂടും ചൂരും ബിഗ്സ്‌ക്രീനിലേക്കാവാഹിച്ച നെടുമുടിയുടെ വിയോഗം മലയാള
നാടകവേദിക്കും മലയാള ചലച്ചിത്രരംഗത്തിനും തീരാനഷ്ടമെന്ന് യോഗം വിലയിരുത്തി.
കെ കെ ഭാസ്കരൻ, സി രാമചന്ദ്രൻ, കെ രാജൻ, എൻ. കെ അജോയ്,
കെ വത്സരാജൻ, സി രഘുനാഥ്, രാജീവൻ, കെ പി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
Advertisement