"

BREAKING NEWS


ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളിൽ വിജയദശമി ആഘോഷം

advertise here

ഇരിട്ടി /കൊവിഡിന്റെ  പശ്ചാത്തലത്തിൽ  മേഖലയിലെ പ്രധാന  ക്ഷേത്രങ്ങളിൽ സുരക്ഷാ സവിധാനങ്ങൾ ഒരുക്കി വിജയദശമി ആഘോഷം നടന്നു  .  കൊവിഡ് സുരക്ഷയുടെ ഭാഗമായി  പലക്ഷേത്രങ്ങളിലും രക്ഷിതാക്കളോ അവർക്കൊപ്പം  എത്തിയ ഗുരുക്കന്മാരോ ആണ് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയത്. അതാത്  വീടുകളിൽ നിന്നും കൊണ്ടുവന്ന സ്വർണ്ണ മോതിരമാണ് നാവിൽ അക്ഷരം കുറിക്കാൻ ഉപയോഗിച്ചത്.  

  കൈരാതി കിരാത ക്ഷേത്രത്തിൽലും   രാവിലെ ലളിതാ  സഹസ്ര നാമാർച്ചന ,  വാഹനപൂജ , വിദ്യാരംഭം എന്നിവ നടന്നു. മേൽശാന്തി രാകേഷ് നമ്പൂതിരി  കാർമ്മികത്വം വഹിച്ചു. അറുപതോളം കുരുന്നുകൾ ഇവിടെ ആദ്യാക്ഷരം കുറിക്കാനെത്തി.  ക്ഷേത്രം രക്ഷാധികാരി വത്സൻ തില്ലങ്കേരിയെക്കൂടാതെ നാലോളം  റിട്ട. അദ്ധ്യാപകരും വിദ്യാരംഭ ചടങ്ങുകളിൽ പങ്കാളികളായി.   

കീഴൂർ മഹാദേവ ക്ഷേത്രത്തിൽ  രാവിലെ ഗ്രന്ഥമെടുപ്പ് , വിദ്യാരംഭം, വാഹനപൂജ എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.  

കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ  രാവിലെ ലളിതാസഹസ്രനാമാർച്ചന ,  ഗ്രന്ഥമെടുപ്പ് , വാഹനപൂജ , വിദ്യാരംഭം എന്നിവ നടന്നു. മേൽശാന്തി സുരേന്ദ്രൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. നിരവധി വിദ്യാർഥികൾ പങ്കെടുത്ത  വിദ്യാഗോപാല മന്ത്രാർച്ചനയും നടന്നു. 

കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിലും  ലളിതാ സഹസ്രനാമാർച്ചന, ദേവീ മാഹാത്മ്യ പാരായണം,  വാഹനപൂജ, വിദ്യാരംഭം എന്നീ ചടങ്ങുകൾ നടന്നു. 

  മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ എല്ലാ  ദിവസവും നവരാത്രി വിശേഷാൽ പൂജകൾക്ക് പുറമെ വിശേഷാൽ തായമ്പകയും മറ്റ് ക്ഷേത്ര ചടങ്ങുകളും നടന്നു. വിജയ ദശമി ദിവസം  അഞ്ഞൂറോളം കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാനെത്തി.


  സരസ്വതീ മണ്ഡപത്തിൽ കൊവിഡ്  പ്രോട്ടോകോളുകൾ പാലിച്ച്  അതാതു കുരുന്നുകൾക്ക് തങ്ങളുടെ രക്ഷിതാക്കൾ തന്നെ  യായിരുന്നു ആദ്യാക്ഷരങ്ങൾ കുറിച്ച് കൊടുത്തത്. 

ഇരിട്ടി കല്ലുമുട്ടി ശ്രീനാരായണഗുരു മന്ദിരത്തിൽ വിജയദശമി ദിനത്തോട്  അനുബന്ധിച്ച് കുരുന്നുകൾക്ക് വിദ്യാരംഭവും   വാഹനപൂജ യും നടന്നു. റിട്ട. അദ്ധ്യാപകൻ  എ. എൻ.  സുകുമാരൻ വിദ്യാരംഭ ചടങ്ങുകൾക്കും  വാഹന പൂജയ്ക്ക് പ്രസാദ് സന്ധികളും നേതൃത്വം നൽകി.


  പി. എൻ. ബാബു, കെ. വി. അജി,  കെ. കെ. സോമൻ, പി. ജി. രാമകൃഷ്ണൻ,  വിജയൻ ചാത്തോത്ത്, സഹദേവൻ പനയ്ക്കൽ,  എം. വി. പുരുഷോത്തമൻ,  രാജമ്മ സഹദേവൻ,  കെ. എം. രാജു എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

Advertisement
BERIKAN KOMENTAR ()