ശങ്കർ അസോസിയേറ്റ്സ് എന്ന നിർമ്മാണ കമ്പനി മൂന്നാംതലമുറയിലേക്ക്
കണ്ണൂർ/1935ൽ വി.പി ശങ്കരൻ നമ്പ്യാർ ആരംഭിച്ച ശങ്കർ അസോസിയേറ്റ്സ് എന്ന നിർമ്മാണ കമ്പനി മൂന്നാം തലമുറയിലേക്ക് . മലബാറിലെ പ്രമുഖ കരാറുകാരനായിരുന്ന വി.പി.ശങ്കരൻ നമ്പ്യാർ 1935ൽ ശങ്കർ അസോസിയേറ്റ്സ് നിർമ്മണ കമ്പനി ആരംഭിച്ചു.
നിരവധി റോഡുകൾ, പാലങ്ങളും നിർമ്മിച്ചു.1952ൽ മദ്രാസ് ഗവൺമെന്റിന്റെ അധീനതയിൽ നിർമ്മിച്ച തലശ്ശേരി സെയ്താർ പള്ളി മുതൽ ചിറക്കര- എരിഞ്ഞോളി പാലം വരെയുള്ള കോൺക്രീറ്റ് റോഡിന്റെ (ഒ.വി റോഡ്) ശില്പിയായിരുന്നു . ഏഴ്പതിറ്റാണ്ടോളമായി കേടുപാടുകളൊന്നുമില്ലാതെ ഇന്നും നിലനിൽക്കുന്നു.
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽ നിന്നും പ്രശസ്തിപത്രം കൈപ്പറ്റിയിരുന്നു.
പിന്നീട് ശങ്കരൻ നമ്പാരുടെ മകൻ കെ സി.സോമൻ നമ്പ്യാർ സംസ്ഥാനത്തുടനീളം കെ.എസ്.ഇ.ബി യുടെയും,പരിയാരം മെഡിക്കൽ കോളേജ്, കക്കയം ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ്, കോഴിക്കോട് വിമാനതാവളം എന്നിവയുടെ നിർമ്മാണ പ്രവൃത്തികളിൽ മുഖ്യപങ്കാളിത്തം വഹിച്ചിട്ടുണ്ട്.
കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരിൽ നിന്നും പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
നിർമ്മാണ പ്രവൃത്തി മൂന്നാം തലമുറയായ നവീൻ ചന്ദ്ര, വിപിൻ ചന്ദ്ര, വിനയ് ചന്ദ്ര എന്നിവർ നിർമ്മാണ രംഗത്തേക്ക്.
വിജയദശമി വെള്ളിയാഴ്ച്ച കണ്ണൂർ കലക്ടർ ഓഫീസിന് എതിർവശം ഹസ്സൻ ആർകേഡിൽ ഒഫീസ് പ്രവർത്തനം ആരംഭിച്ചു.
കേരള സംസ്ഥാന മുന്നോക്കസമുദായ ക്ഷേമ കോർപ്പറേഷൻഡയറക്ടർ കെ.സി സോമൻനമ്പ്യാർ ഉദ്ഘാടനം നിർവ്വഹിച്ചു.