ചിറക്കൽ: കാട്ടാമ്പള്ളി റോഡിൽഅനധികൃത വാഹനപാർക്കിങ് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും വാഹന ഉടമകൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി.ഏറെ അപകട സാധ്യത നിലനിൽക്കുന്ന ഇവിടെ മയ്യിൽ കൊളച്ചേരി കാട്ടാമ്പള്ളി ഭാഗത്തേക്ക് പോകാനുള്ള ആളുകൾ നിൽക്കുന്ന ബസ് സ്റ്റോപ്പ് ഭാഗത്തും മറുവശത്ത് കനറാബാങ്ക് പരിസരത്തുമാണ് ഇരുചക്രവാഹനങ്ങളുടെ അനധികൃതപാർക്കിങ്ങ് നടത്തുന്നത്.
ഗതാഗത കുരുക്ക് രൂക്ഷമാകുന്ന ഈ ഭാഗങ്ങൾ പാർക്കിങ്ങ് കൂടിയാകുമ്പോൾ ദുരിതം കൂടുകയാണ്. ഫുട്പാത്ത് കൈയേറിയാണ് ഇരുച വാഹനങ്ങൾ നിർത്തിയിടുന്നത്. അധികൃതരുടെ ഭാഗത്തു നിന്ന് എത്രയും പെട്ടന്ന് ഇതിനൊരു അറുതി ഉണ്ടാകണമെന്നു വ്യാപാരികൾ പരാതിപ്പെട്ടു.
Advertisement