മയ്യിൽ /തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ഹൈ-മാസ്സ്, മിനി- മാസ്സ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായി. പതിനൊന്ന് ഇടങ്ങളിൽ ഹൈ-മാസ്സ് ലൈറ്റും തൊണ്ണൂറ്റിയെട്ട് ഇടങ്ങളിൽ മിനി-മാസ്സ് ലൈറ്റും സ്ഥാപിക്കുന്നതിനാണ് അനുമതിയായത്.
പൂമംഗലം അമ്പലം ജംഗ്ഷൻ, ബാവുപ്പറമ്പ(കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്), കുറ്റ്യേരി നടുവയൽ( പരിയാരം ഗ്രാമപഞ്ചായത്ത് ), മലപ്പട്ടം ജി.എച്ച്.എസ് ജംഗ്ഷൻ(മലപ്പട്ടം ഗ്രാമ പഞ്ചായത്ത്), ചെറുവത്തലമൊട്ട, മയ്യിൽ -കാഞ്ഞിരോട് റോഡ് ജംഗ്ഷൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് സമീപം( കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ), ധർമശാല(ആന്തൂർ മുൻസിപ്പാലിറ്റി), പൂക്കോത്ത് നട, തളിപ്പറമ്പ ബസ് സ്റ്റാൻഡ് ജംഗ്ഷൻ, തളിപ്പറമ്പ തൊക്കിലങ്ങാടി(തളിപ്പറമ്പ മുൻസിപ്പാലിറ്റി ) എന്നിവിടങ്ങളിലാണ് ഹൈ-മാസ്സ് ലൈറ്റ് സ്ഥാപിക്കുക.
കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ ഏഴ്, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിൽ പതിമൂന്ന്, തളിപ്പറമ്പ മുൻസിപ്പാലിറ്റി പന്ത്രണ്ട്, കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്ന്, പരിയാരം ഗ്രാമ പഞ്ചായത്ത് പതിനൊന്ന്, ആന്തൂർ മുൻസിപ്പാലിറ്റി പന്ത്രണ്ട്, മലപ്പട്ടം ഗ്രാമപഞ്ചായത്ത് എട്ട് , മയ്യിൽ ഗ്രാമപഞ്ചായത്ത് പതിനാറ്, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് എട്ട്, എന്നിങ്ങനെ തൊണ്ണൂറ്റി എട്ട് മിനി-മാസ്സ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമാണ് ഭരണാനുമതിയായതെന്ന് മന്തി എം.വി.ഗോവിന്ദൻ അറിയിച്ചു.
Advertisement