തളിപ്പറമ്പ്: എന്‍.ഡി.ആര്‍.എഫ് നാലാം ബറ്റാലിയന്‍ അരക്കോണത്തിന്റെ 'ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോത്തിന്റെയും ഭാഗമായി സ്വാതന്ത്ര്യ സമര സേനാനി തളിപ്പറമ്പ് പട്ടുവത്തെ ടി.ഗോപാലന്‍ നമ്പ്യാരെ ആദരിച്ചു.
ഗോപാലന്‍ നമ്പ്യാരുടെ പട്ടുവം അരിയില്‍ കുളക്കാട്ട് വയലിലെ വീട്ടില്‍ നടന്ന ചടങ്ങ് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
96-ാം വയസിലാണ് ടി.ഗോപാലന്‍ നമ്പ്യാര്‍ക്ക് എന്‍.ഡി.ആര്‍.എഫ് നാലാം ബറ്റാലിയന്‍ അരക്കോണം ആദരവ് നൽകിയത്.
1946 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരം ശക്തമാക്കുന്നതിനിടയില്‍ ബോംബെ ലയണ്‍ ഗെയ്റ്റില്‍ നടന്ന നേവല്‍ സമരത്തില്‍ അന്ന് കപ്പലിൽ നേവി ഉദ്യോഗസ്ഥനായ ഗോപാലന്‍ നമ്പ്യാരും പങ്കെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ഗോപാലന്‍ നമ്പ്യാര്‍ അടക്കമുള്ളവരെ പിരിച്ചു വിട്ടു.
സര്‍ദാര്‍ വല്ലഭായി പട്ടേലും ആരുണ ആസഫലിയും മധ്യസ്ഥ ചര്‍ച്ച നടത്തി പ്രശ്‌ന പരിഹരിച്ചെങ്കിലും ബ്രിട്ടീഷുകാര്‍ ഇവരെ തിരിച്ചെടുത്തില്ല.
പിന്നീട് നാട്ടിലെത്തിയ ഗോപാലന്‍ നമ്പ്യാര്‍ ടി.ടി.സി പഠനം പൂര്‍ത്തിയാക്കി പട്ടുവം മുതുകുട എല്‍.പി. സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.
19 വയസ്സ് മാത്രമുള്ളപ്പോള്‍ രാജ്യസ്‌നേഹം കാരണം സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവുകയും നാവിക സേനയില്‍ നിന്നും പിരിച്ചുവിട്ട ശേഷവും രാഷ്ട്ര സേവനം നടത്തുകയും ചെയ്ത വ്യക്തിയാണ് ഗോപാലൻ നമ്പ്യാരെന്ന്
നാലാം ബറ്റാലിയന്‍ എന്‍.ഡി.ആര്‍.എഫ്, അരക്കോണം സീനിയര്‍ കമാണ്ടന്റ് രേഖ നമ്പ്യാര്‍ പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷത വഹിച്ചു.
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, വാർഡ് മെമ്പർ വി.ആർ.ജോത്സന, തളിപ്പറമ്പ് തഹസില്‍ദാര്‍ പി. കെ.ഭാസ്‌കരന്‍, പട്ടുവം ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടരി പി.വി.അനിൽകുമാർ,
പട്ടുവം വില്ലേജ് ഒഫീസര്‍ സി.റീജ തുടങ്ങിയവര്‍ സംബന്ധിച്ചു.