പാപ്പിനിശ്ശേരി /കാലവർഷ കെടുതിയിൽ മാങ്കടവിന് സമീപത്തെ കാരക്കാട് നരിയാടി കുന്ന് ഗുരുതരമായ മണ്ണിടിച്ചിൽ ഭീഷണിയിൽ. ഇതോടെ കുന്നിന് സമീപത്തെ 18 കുടുംബങ്ങളുടെ പാർപ്പിടങ്ങളും അപകട ഭീഷണിയിലായി. കഴിഞ്ഞ ദിവസം കുന്നിടിഞ്ഞതിനെ തുടർന്ന് രണ്ട് കുടുംബങ്ങളെ ഇതിനകം മാറ്റി പാർപ്പിച്ചിരുന്നു. നിർധനരായ പട്ടിക ജാതി കുടുംബങ്ങളാണ് പ്രദേശത്തെ താമസക്കാരിൽ ഭൂരിഭാഗവും .മണ്ണിടിച്ചൽ ഭീഷണി മൂലം സ്വൈര്യമായി താമസിക്കാൻ പറ്റാത്ത കാരക്കാട് മേഖലയിലെ താമസക്കാർക്ക് പകരം ഭൂമിയും വീടും നൽകുന്നതിനുള്ള പദ്ധതിക്കു ത്രിതല പഞ്ചായത്തുകൾ പദ്ധതി തയ്യാറാക്കണമെന്നാവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്.
വർഷങ്ങൾക്കു മുൻപ് ജനകീയസൂത്രണ പദ്ധതിയിൽ നീക്കിവെച്ച തുകയ്ക്ക് ഭൂമി കിട്ടാത്ത അവസ്ഥയിലാണ് പ്രദേശത്തെ പത്തോളം പട്ടികജാതി കുടുംബങ്ങൾ. നരിയാടി മേഖലയിൽ എത്തിയത്. അതിന്റെ ഭാഗമായാണ് താമസ യോഗ്യമല്ലാത്ത സ്ഥലമായിട്ടും നിർധനർ നരിയാടിയിലെ കുന്നിൻചരുവിൽ ഭൂമി വാങ്ങി വീട് നിർമ്മിച്ചത്. റോഡിൽ നിന്നും കുത്തനെ ഇറങ്ങുന്ന സ്ഥലമായതിനാൽ റോഡ്, കുടിവെള്ള സൗകര്യം എന്നിവ ഇല്ലാത്ത ഒരു പ്രദേശം കൂടിയാണിത്. നിലവിൽ 15 പട്ടികജാതി കുടുംബങ്ങളും 3 മറ്റു പിന്നോക്ക വിഭാഗം കുടുംബങ്ങളും ഉൾപ്പെടെ 18 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്..
കുന്നിടിച്ചൽ ഭീഷണി നേരിടുന്ന വർക്ക് റവന്യൂ അധികാരികളും, പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു കുടുംബങ്ങൾക്ക് സുരക്ഷിതമായ സ്ഥലവും വീടും നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി പാപ്പിനിശ്ശേരി ലോക്കൽ കമ്മിറ്റി .ആവശ്യപ്പെട്ടു ടി. അജയൻ അധ്യക്ഷത വഹിച്ചു. ഇ. രാഘവൻ , എ. വി. സത്യൻ, സി. റീന, കെ. സായന്ത്, കെ. പുരുഷോത്തമൻ, എ. അജിത, പി. വത്സൻ, എ. മീന എന്നിവർ സംസാരിച്ചു.
Advertisement