"

BREAKING NEWS


വള്ളത്തില്‍നിന്ന് കടലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

advertise here


ആലപ്പാട്/ വള്ളത്തില്‍നിന്ന് കടലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കല്‍ തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ 'ദേവീപ്രസാദം' എന്ന വള്ളത്തില്‍ നിന്നും കടലില്‍ വീണ് കാണാതായ രാഹുലിന്റെ (കണ്ണന്‍- 30) മൃതദേഹമാണ് കണ്ടെത്തിയത്. 

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടലില്‍ വീണ് കാണാതായത്‌. തൃക്കുന്നപ്പുഴ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയിട്ടുണ്ട്.

ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നാവികസേന, കോസ്റ്റ്ഗാര്‍ഡ്, മറൈന്‍എന്‍ഫോഴ്‌സ്മെന്റ്, കോസ്റ്റല്‍ പോലീസ്, സ്വകാര്യ വള്ളങ്ങളില്‍ മത്സ്യബന്ധനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ തുടങ്ങിയവര്‍ ദിവസങ്ങളായി വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു.

Advertisement
BERIKAN KOMENTAR ()