തളിപ്പറമ്പ: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പയ്യാവൂർ കരിമ്പക്കണ്ടി നടപ്പാലത്തിൽ നിന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ പുഴയിലേക്ക് വീണ മരിക്കാൻ കാരണം പാലത്തിന് കൈവരിയില്ലാത്തത്.
ഇരിക്കൂർ കൃഷിഭവനിലെ സീനിയർ കൃഷി അസിസ്റ്റൻറ് എം. അനിൽകുമാറാണ് (34) മരണപ്പെട്ടത്. പട്ടികവർഗക്കാർക്കുള്ള പദ്ധതിയിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്താണ് നടപ്പാലം പണിയുന്നത്.
നടപ്പാലത്തിൻ്റെ കോൺക്രീറ്റ് തുണുകൾ മാത്രമാണ് പൂർത്തിയായത്. കോൺക്രീറ്റ്
സ്ലാബുകൾ നിർമ്മിച്ചിട്ടില്ല.
കനത്ത മഴയും പുഴയിലെ ഒഴുക്കും കാരണം നിർമ്മാണ പ്രവൃത്തി നിർത്തിവെച്ചിരിക്കുകയാണ്.
കോൺക്രീറ്റ് സ്ലാബിനു
പകരം തൂണുകൾക്കു മുകളിൽ താല്ക്കാലികമായി കമുകിൻ തടികൾ പാകിയാണ് നാട്ടുകാർ പുഴ കടക്കുന്നത്.
കൈവരികൾ സ്ഥാപിച്ചിട്ടില്ല.
മരണപ്പെട്ട കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ അനിൽ കുമാർ കമുകിൻ തടികൾ പാകിയ പാലത്തിൽ കൂടി നടന്നു പോകുമ്പോഴാണ് കാൽവഴുതി പുഴയിലേക്ക് വീണ് മരിച്ചത്.
'കൈവരികൾ സ്ഥാപിക്കാത്ത നടപ്പാലത്തിൽ കുടി തല്ക്കാലികമായി നിർമ്മിച്ച കമുകിൽ തടി പാക്കിയതിൽ കൂടിയുള്ള നാട്ടുകാരുടെ യാത്ര അപകടകരവും, സുരക്ഷിതവുമില്ലാത്തതാണെന്ന് തളിപ്പറമ്പ്
ആർ .ഡി.ഒ: ഇ.പി.മേരി കലക്ടർക്ക് നല്കിയ റിപ്പോർട്ടിൽ പറഞ്ഞു.
കരിമ്പക്കണ്ടിയിൽ നിന്നും ചന്ദനക്കാംപാറ,പയ്യാവൂർ എന്നിവിടങ്ങളിലേക്ക് പോകാനുള്ള നടപ്പാലമാണ് നിർമ്മിക്കുന്നത് .