"

BREAKING NEWS


ഗുണ്ടർട്ട് സ്‌മാരക പത്രപ്രവർത്തക അവാർഡിന്അപേക്ഷിക്കാം

advertise here



തലശ്ശേരി /
തലശ്ശേരി പ്രസ്സ് ഫോറം മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പതിനെട്ടാമത് ഡോ. ഹെർമൻ ഗുണ്ടർട്ട് സ്‌മാരക പത്രപ്രവർത്തക അവാർഡിന്  പ്രാദേശിക പത്രപ്രവർത്തകർക്ക് അപേക്ഷിക്കാം.
2024 ഡിസംബർ ഒന്ന് മുതൽ 2025 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്തകൾക്കാണ് അവാർഡ്. പരമ്പര സ്വീകരിക്കുന്നതല്ല. 10,001 രൂപയും പ്രശസ്‌തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. വാർത്തയുടെ ഒറിജിനലും 3 ഫോട്ടോകോപ്പിയും
ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രം 
സഹിതം ഡിസംബർ 5 നകം അയക്കണം.

       വിലാസം:
 സെക്രട്ടറി, 
പ്രസ്സ് ഫോറം,  പഴയ ബസ് സ്റ്റാന്റ്, തലശ്ശേരി-670101.
ഫോൺ: 9847943659,
                 9495908808
വാർത്താസമ്മേളനത്തിൽ പ്രസ്സ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ, സെക്രട്ടറി അനീഷ് പാതിരിയാട്, ട്രഷറർ എൻ. സിറാജുദ്ദീൻ, മേരിമാതാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ. ജി.എസ്. ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

ADVT
Advertisement
BERIKAN KOMENTAR ()