"

BREAKING NEWS


മാതൃഭൂമി കാഞ്ഞങ്ങാട് റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണൻ്റെ അച്ഛൻ

advertise here



തളിപ്പറമ്പ് /

'മാതൃഭൂമി' കാഞ്ഞങ്ങാട് സ്റ്റാഫ് റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണൻ്റെ അച്ഛൻ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്ത്  പി.നാരായണൻനമ്പ്യാർ(88) അന്തരിച്ചു. കിസാൻജനത മുൻ ജില്ലാ പ്രസിഡന്റും ആർജെഡി തളിപ്പറമ്പ് നിയോജകമണ്ഡലം മുൻ പ്രസിഡന്റുമാണ്.
പിഎസ്പി പരിയാരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, പി.എസ്.പിയുടെയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി, കിസാന്‍ ജനത ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

തളിപ്പറമ്പ് കെട്ടിട നിര്‍മാണോപകരണ സംഘം സ്ഥാപക പ്രസിഡന്റും ടി.ടി.കെ ദേവസ്വത്തില്‍ ദീര്‍ഘകാലം പാരമ്പര്യേതര ട്രസ്റ്റിയായിരുന്നു.

കപാലിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ജനകീയ കമ്മിറ്റിയുടെ സ്ഥാപകരിലൊരാളായിരുന്നു.

കര്‍ഷകര്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി കിസാന്‍ ജനതയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന കാലത്തെ് നിരാഹാര സമരം നടത്തി അറസ്റ്റു വരിച്ചു.പയ്യന്നൂരില്‍ നിന്നു പാനൂരിലേക്ക് നടന്ന കാല്‍നട ജാഥയ്ക്കു നേതൃത്വം നല്‍കി.

ഭാര്യമാര്‍: പരേതയായ ഇ.വി.ജാനകിയമ്മ, കല്ലറക്കൊട്ടാരത്തില്‍ കമലാക്ഷിയമ്മ.

മക്കള്‍: വനജ(കടമ്പേരി), രാധാമണി(നെല്ലിയോട്ട്), സഖീഷ്‌കുമാരി(ജോത്സ്യര്‍, പാളയത്തുവളപ്പ്), ഇ.വി.ജയകൃഷ്ണന്‍( മാതൃഭൂമി, കാഞ്ഞങ്ങാട്), രേണുകാദേവി(ചെട്ട്യോള്‍), ശ്രീനിവാസന്‍ നമ്പ്യാര്‍(കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍,എച്ച്.പി, ബെംഗ്ലൂരു).

മരുമക്കള്‍: എം.വി.രവി(കടമ്പേരി), മേമഠത്തില്‍ ജയരാജന്‍(കേബിള്‍ ടിവി ഓപ്പറേറ്റര്‍, പരിയാരം), പി.ശശി(കൃഷിവകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍), ദിവ്യ(കാഞ്ഞങ്ങാട്),കുഞ്ഞിക്കൃഷ്ണന്‍ ചെട്ട്യോള്‍, അനുപ്രിയ(അധ്യാപിക, ബെംഗ്ലൂരു).

സഹോദരങ്ങള്‍: പി.ഗംഗാധരന്‍ നമ്പ്യാര്‍(വിമുക്തഭടന്‍, പെരിന്തട്ട),പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍(വിമുക്തഭടന്‍)



ADVT





Advertisement
BERIKAN KOMENTAR ()