തൊടുപുഴ /
ദാദാ സാഹെബ് ഫാൽകെ അവാർഡ് ജേതാവ് ഭാരത് മോഹൻ ലാലിനെ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലും ഭാരവാഹികളും ചേർന്ന് ആദരിച്ചു.
സമൂഹത്തിനും, നാട്ടുകാർക്കും വേണ്ടി,
ഇന്ത്യൻ സിനിമയിലെ അതുല്യനായ 'കംപ്ലീറ്റ് ആക്ടർ ' മോഹൻ ലാലിനെ ആദരിക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നു ആദരവ് വേളയിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു.
സെക്രട്ടറി സി. കെ. നവാസ്., രക്ഷാധികാരി ടി. എൻ. പ്രസന്നകുമാർ, ട്രഷറർ അനിൽകുമാർ, ജില്ലാ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റ്‌മാരായ ഷെരീഫ് സർഗ്ഗം, ജോസ് തോമസ് കളരിക്കൽ, കെ. പി. ശിവദാസ്, സെക്രട്ടറിമാരായ ഷിയാസ് എം.എച്ച്, ലിജോൺസ് ഹിന്ദുസ്ഥാൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രകാശ് മാസ്റ്റർ എന്നിവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു
Advertisement