"

BREAKING NEWS


ചിക്കബനാവറയിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥികൾ മരിച്ചു

advertise here


കർണാടകയിലെ ചിക്കബനാവറയിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥികൾ മരിച്ചു ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളായ ജസ്റ്റിൻ (21), സ്റ്റെറിൻ (21) എന്നിവരാണ് മരിച്ചത്, ഇരുവരും പത്തനംതിട്ട സ്വദേശികളാണ്

ബംഗളൂരു /കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്. ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളായ ജസ്റ്റിൻ (21), സ്റ്റെറിൻ (21) എന്നിവരാണ് മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ബിഎസ് സി നഴ്സിംഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളായിരുന്നു ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്. തിരുവല്ല സ്വദേശിയാണ് മരിച്ച ജസ്റ്റിൻ. സ്റ്റെറിൻ റാന്നി സ്വദേശിയാണ്.

Advertisement
BERIKAN KOMENTAR ()