"

BREAKING NEWS


ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചു

advertise here

ദില്ലി /എസ്ഐആർ ഡ്യൂട്ടിക്കിടെ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർ പ്രദേശ് ​ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് വിപിൻ യാദവ് ആത്മഹത്യക്ക് ശ്രമിച്ചത്. എസ്ഐആർ ജോലികൾ വേ​ഗത്തിൽ തീർക്കുന്നതിനായി അമിത സമ്മർദം ഉണ്ടായിരുന്നതായാണ് പരാതി ഉയരുന്നത്.

വിപിൻ യാദവ് തന്നെ ഇക്കാര്യം ഒരു വീഡിയോ ആയി ചിത്രീകരിച്ച് അധികൃതർക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എസ്ഡിഎമ്മിനും ബിഡിഓക്കും എതിരായിട്ടാണ് ഇയാൾ പരാതി അറിയിച്ചത്. വീഡിയോയുടെ ആധികാരികത പൊലീസും മറ്റ് അധികൃതരും പരിശോധിച്ചുവരികയാണ്. ഇയാളെ ​ഗോണ്ട ആശുപത്രിയിൽ നിന്നും ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisement
BERIKAN KOMENTAR ()