തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിലെ ആനപ്പടി വെസ്റ്റ് എൽ.പി സ്കൂൾ ബൂത്തിലെ ബി.എൽ.ഒ വാസുദേവനെതിരെയാണ് നടപടി. ഇയാളെ ചുമതലയിൽനിന്നും മാറ്റിയതായി ജില്ല കലക്ടർ അറിയിച്ചു. സർക്കാർ ജീവനക്കാർ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വാസുദേവന് കാരണം കാണിക്കൽ നോട്ടീസ് നൽകും. വിശദീകരണം ലഭിക്കുമ്പോൾ തുടർ നടപടികളുണ്ടാകും.കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ പ്രകോപിതനായി മുണ്ട് പൊക്കി നഗ്നത പ്രദർശനം നടത്തുകയായിരുന്നു ഇയാൾ. സ്ത്രീകൾ അടക്കമുള്ളവർ നോക്കിനിൽക്കെയായിരുന്നു ബി.എൽ.ഒയുടെ അഭ്യാസം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പെട്ടെന്ന് പ്രകോപനത്തിൽ ചെയ്ത് പോയതാണെന്നാണ് വാസുദേവൻ പറയുന്നത്.
Advertisement