മലപ്പുറം/ മലപ്പുറം പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തികൊന്നു. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് കൊലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ സഹോദരന്‍ ജുനൈദ് (28) കുത്തിയ കത്തിയുമായി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു കൊലപാതകം.
വീടിന്റെ അടുക്കള ഭാഗത്താണ് അമീറിന്റെ മൃതദേഹം കിടന്നിരുന്നത്. വീട്ടിലെ കത്തി ഉപയോഗിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisement