"

BREAKING NEWS


മണ്ണാര്‍ക്കാട് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്

advertise here

പാലക്കാട്/പാലക്കാട് മണ്ണാര്‍ക്കാട് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞാത്തമ്മയ്(52)ക്കാണ് വെട്ടേറ്റത്. ഭര്‍ത്താവ് കുഞ്ഞാലനാണ് ആക്രമിച്ചത്. മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴിയിലാണ് സംഭവം. പരുക്കേറ്റ കുഞ്ഞാത്തമ്മ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുഞ്ഞാലന്‍ ഭാര്യയെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് നാട്ടുകല്‍ പോലീസ് അറിയിച്ചു.

Advertisement
BERIKAN KOMENTAR ()