പുല്ലൂർ / കാസർകോട് പുല്ലൂരിൽ പുലി കുളത്തിൽ വീണു. കൊടവലം നീരളംകൈയിലെ മധുവിൻ്റെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലിയെ കണ്ടത്.
ഞായറാഴ്‌ച വൈകിട്ട് 4.30ഓടെ മധുവിൻ്റെ അമ്മ ഇച്ചിരയും ഭാര്യ വിജയയും വീട്ടാവശ്യത്തിനുള്ള വെള്ളമെടുക്കാൻ പോയപ്പോഴാണ് 11കോൽ താഴ്ചയുള്ള കുളത്തിൽ പുലി വീണത് കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. പുലിയെ പിടികൂടാനുള്ള ശ്രമം പുരോ ഗമിക്കുകയാണ്.
Advertisement