കൊല്ലം /
കേരളത്തിൽ 2025 ഡിസംബർ മാസം നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ ജില്ലാ പോലീസും തമിഴ്നാട് തെങ്കാശി ജില്ലാ പോലീസും ചേർന്ന് അന്തർ സംസ്ഥാന അതിർത്തി സുരക്ഷാ മീറ്റിംഗ് കുളത്തൂപ്പുഴ വനം മ്യൂസിയം ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കൊല്ലം റൂറൽ ജില്ലയെ പ്രതിനിധീകരിച്ച് റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ IPS, പുനലൂർ ASP ഡോക്ടർ അപർണ.ഒ. IPS, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീ രവി സന്തോഷ്, SSB ഡിവൈഎസ്പി ശ്രീ രാകേഷ് പി എസ്, തെന്മല ISHO സജിൻ ലൂക്കോസ്, കുളത്തൂപ്പുഴ ISHO അനീഷ്, അച്ചൻകോവിൽ SHO ശ്രീകൃഷ്ണകുമാർ, പുനലൂർ റെയിൽവേ SHO ശ്രീകുമാർ തുടങ്ങിയവരും തെങ്കാശി ജില്ലാ പോലീസ് മേധാവി ശ്രീ അരവിന്ദ് എസ് TPS, തെങ്കാശി ഡിവൈഎസ്പി ശ്രീ തമിഴ് ഇനിയൻ, പുളിയറ SI ശ്രീ സെൽവൻ തുടങ്ങിയവരും പങ്കെടുത്തു. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ആവശ്യമായ സഹകരണം തെങ്കാശി പോലീസ് ഉറപ്പു നൽകിയിട്ടുള്ളതും ഇലക്ഷനുമായി ബന്ധപ്പെട്ടും അല്ലാതെയും ഉള്ള അനധികൃത പണം, നിരോധിത പുകയില ഉൽപ്പന്നങ്ങൾ, ആയുധങ്ങൾ, മദ്യം, മറ്റ് ലഹരി വസ്തുക്കൾ തുടങ്ങിയവയുടെ കടത്ത് തടയുന്നതിനായി ഇരു സംസ്ഥാനങ്ങളും ചേർന്ന് സംയുക്ത വാഹന പരിശോധന നടത്തുന്നതിനും, ഇരുചെക്ക് പോസ്റ്റുകളിലും സുരക്ഷാ പരിശോധനയ്ക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും തീരുമാനിച്ചിട്ടുള്ളതും ട്രെയിൻ മാർഗ്ഗം ഉള്ള അനധികൃത കടത്ത് നിയന്ത്രിക്കുന്നതിന് റെയിൽവേ പോലീസുമായി ചേർന്ന് പരിശോധന ശക്തമാക്കുന്നതിനും, അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നതിനും, സംസ്ഥാനങ്ങളിലും അതിർത്തി മേഖലയിലും ഉള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കുന്നതിനും, കേസുകളിൽ ഉൾപ്പെട്ട പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനും മറ്റും ആവശ്യമായ നടപടികൾ ഇരു ഭാഗത്തുനിന്നും ഉണ്ടാകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചിട്ടുള്ളതും അന്തർ സംസ്ഥാന കുറ്റവാളികളുടെ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും തീരുമാനിച്ചിട്ടുള്ളതുമാണ്.
Advertisement