"

BREAKING NEWS


താമരവിരിയിക്കാനുറച്ച് വള്ളി ത്തോട് സ്വദേശിയായ ദമ്പതികൾ

advertise here
ഇരിട്ടി /മുൻകാല തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽ പോലും വിജയിച്ചു കയറാനാവാതെ നിരാശരായി നിൽക്കുന്ന പായം പഞ്ചായത്തിൽ ഇക്കുറി താമരവിരിയിക്കാനുറച്ച് പോരാട്ടം കടുപ്പിക്കാൻ അംഗത്തിനിറങ്ങിയിരിക്കയാണ് വള്ളിത്തോട് സ്വദേശികളായ ദമ്പതികൾ .  കെ.ബി. ഉൻമേഷും ഭാര്യ ബബിതാ ബാബുവുമാണ് ഇതുവരെ ബി ജെ പിക്ക് കീഴടക്കാൻ കഴിയാത്ത പഞ്ചായത്തിലെ രണ്ടു വാർഡുകളിലായി മത്സരിക്കുന്നത്. എന്നാൽ ബബിത ഒരേസമയം പഞ്ചായത്തിലേക്കും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്  വള്ളിത്തോട് ഡിവിഷനിലും മത്സരിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. 
ബിജെപി വിളമന ഏരിയ സെക്രട്ടറിയായ ഉന്മേഷ്   പായം പഞ്ചായത്തിലെ നാലാം വാർഡ് വള്ളിത്തോടിലാണ് എൻ ഡി എ യുടെ ബിജെപി സ്ഥാനാർത്ഥിയായി  മത്സരിക്കുന്നത്. ഭാര്യ ബബിതയാകട്ടെ ഒരേസമയം  ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വള്ളിത്തോട് ഡിവിഷനിൽ നിന്നും ഇതേ പഞ്ചായത്തിലെ വാർഡ് 13 കരിവണ്ണൂരിൽ നിന്നും ജനവിധി തേടുകയാണ്. ഉന്മേഷ് അഗ്നിശമനസേന സിവിൽ ഡിഫൻസ് അംഗമാണെങ്കിൽ ബബിത വീട്ടമ്മയാണ്.     
 തന്റെ കന്നി അങ്കത്തിൽ തന്നെ എല്ലാവരും   നല്ല പിന്തുണയാണ് തനിക്കും ഉന്മേഷിനും   നൽകുന്നതെന്ന്  ബബിത പറഞ്ഞു. ഇത്തവണ മികച്ച സ്ഥാനാർത്ഥികളെയാണ് പായം പഞ്ചായത്തിലെ വാർഡുകളിൽ  നിർത്തിയിരിക്കുന്നതെന്നും  ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ  എൻ ഡി എ ക്ക്   കഴിയുമെന്നും  ബിജെപി ഇരിട്ടി മണ്ഡലം സെക്രട്ടറി  വി. എം. വിവേക് പറഞ്ഞു
Advertisement
BERIKAN KOMENTAR ()