"

BREAKING NEWS


മദ്യ വിൽപനക്കാരൻ കാരക്കാടൻ മനോജ്‌ എക്സൈസ് പിടിയിൽ

advertise here


മട്ടന്നൂർ / ചാവശ്ശേരിപ്പറമ്പ് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ  മുൻപ് നിരവധി അബ്കാരി കേസുകളിൽ പ്രതിയായ കാരക്കാടൻ മനോജിനെ (43) അനധികൃത മദ്യവില്പന നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് 3.5 ലിറ്റർ മദ്യവും 700 രൂപയും കണ്ടെടുത്തു.

മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
കോളനികൾ കേന്ദ്രീകരിച്ചു ടിയാൻ മദ്യവില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാളെ എക്സൈസ് നിരീക്ഷണം നടത്തി വരികയായിരുന്നു.

ഇന്നലെ വീണ്ടും കോളനി കേന്ദ്രീകരിച്ചു ഇയാൾ മദ്യം വില്പന നടത്തുന്നതിനിടെ  എക്സൈസ് സാഹസികമായി ഇയാളെ പിടികൂടുക യായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Advertisement
BERIKAN KOMENTAR ()