തൃശൂര്‍ /തൃശൂരിൽ ഓട്ടോ ടാക്‌സി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി റിമാന്‍ഡില്‍. കരുവന്നൂര്‍ എട്ടുമന സ്വദേശി പുലാക്കല്‍ വീട്ടില്‍ മുഹമ്മദ് അലി(56)ക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ തോട്ടുവറ വീട്ടില്‍ ജിതിന്‍( 27 )നെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച ഉച്ചയ്ക്ക് 2.30യ്ക്കാണ് സംഭവം. പെരുമ്പിള്ളിശ്ശേരി സെന്ററിലായിരുന്നു ആക്രമണം നടന്നത്.
പൂച്ചിന്നിപ്പാടം സെന്ററില്‍ വെച്ച് മുന്നിലുണ്ടായിരുന്ന വിറക് നിറച്ച ഒരു പെട്ടി ഓട്ടോറിക്ഷയെ മറികടന്നപ്പോള്‍ വാഹനം വലത്തോട്ട് നീങ്ങിയതിനാല്‍ എതിരെ നിന്നും സ്‌കൂട്ടറില്‍ വന്ന പ്രതി അസഭ്യം വിളിച്ച് പറയുകയും കോളറില്‍ പിടിച്ച് കൈകൊണ്ട് മുഖത്തടിക്കുകയുമായിരുന്നു.
ഹെല്‍മറ്റ് ഊരി തലയുടെ പുറകില്‍ അടിക്കുകയും നെറ്റിയിലും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റ മുഹമ്മദ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.