"

BREAKING NEWS

AD

AD

തൃശൂർ വെടിക്കെട്ടുപുര അപകടത്തിൽ മരണം 15 ആയി

advertise here


തൃശൂർ / മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ (46) മരിച്ചു. അപകടത്തിൽ 90 ശതമാനം പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതോടെ വെടിക്കെട്ടുപുര അപകടത്തിൽ മരണം 15 ആയി. തൃശ്ശൂർ പൂരത്തിന് 2011 മുതൽ തിരുവമ്പാടിയുടെ കരാറുകാരനാണ് സതീശൻ.
നാൽപ്പതോളം തൊഴിലാളികളുടെ സഹായത്തോടെ ഗുണ്ടുകളും അമിട്ടുകളും നിർമ്മിക്കുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സ്ഫോടനം നടന്നത്. അപകടത്തിൽ സതീശന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
പ്രശസ്ത വെടിക്കെട്ട് ലൈസൻസി മണിപാപ്പന്റെ മകനായ സതീശൻ അച്ഛന്റെ പാരമ്പര്യം പിന്തുടർന്നാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. വർഷങ്ങളോളം തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്ന മണിപാപ്പന്റെ മരണശേഷമാണ് സതീശൻ വെടിക്കെട്ട് നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തത്. മണി ഫയർവർക്സ് എന്ന പേരിലുള്ള ലൈസൻസിനു കീഴിലായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്.


Advertisement
BERIKAN KOMENTAR ()