ചെന്നൈ /തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 22 പേർ മരിച്ചു. വിരുദുനഗറിലെ സത്തൂരിൽ പ്രവർത്തിക്കുന്ന എക്സൽ പടക്ക നിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്
തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം, 22 പേർക്ക് ദാരുണാന്ത്യം
നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്
എട്ട് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. നിരവധി പേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടകാരണം വ്യക്തമല്ല. അഗ്നിരക്ഷാസേന തീനിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
ഫാക്ടറിക്കുള്ളിൽ 30-ലധികം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പതിവ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങളും സ്ഫോടനത്തിൽ തകർന്നു.
Advertisement