പയ്യാവൂർ /
കുന്നത്തൂർപാടി ദേവസ്ഥാനം താഴെ മടപ്പുരയിൽ ഈ മാസം 25,26 തീയതികളിൽ വെള്ളാട്ടം നടക്കുമെന്ന് മാനേജിങ്ങ് ട്രസ്റ്റി അറിയിച്ചു. കർക്കിടകം 30 വരെ നേർച്ച വെള്ളാട്ടം കെട്ടിയാടും.
മുത്തപ്പൻ്റെ ആരൂഡസ്ഥാനമായ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ എല്ലാ സംക്രമദിവസവും വെള്ളാട്ടവും മറ്റു ദിവസങ്ങളിൽ കണ്ണൂർ, കാസർകോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള ഭക്തരുടെ ആവശ്യപ്രകാരം അവർ പറയുന്ന ദിവസം നേർച്ചയായി വെള്ളാട്ടവും മൂലംപെറ്റഭഗവതിയും കെട്ടിയാടും.
പയ്യാവൂർ കാഞ്ഞിരക്കൊല്ലി റോഡിൽ സ്ഥിതി ചെയ്യുന്ന
മുത്തപ്പൻക്ഷേത്ര മടപ്പുരയിൽ
വെള്ളാട്ടം കാണാനായി കർണാടക,മഹാരാഷ്‌ട്ര,ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ എത്താറുണ്ട്. ഈ മാസം 25നും 26നും നേർച്ചവെള്ളാട്ടം നടക്കും.രാവിലെ 11 ന് മുത്തപ്പനെ മലയിറക്കും തുടർന്ന് വെള്ളാട്ടം.
കർക്കിടകം 30 വരെ നേർച്ച വെള്ളാട്ടം കെട്ടിയാടും.
രണ്ടു ദിവസങ്ങളിലും ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ടെന്ന്
Advertisement