"

BREAKING NEWS

AD

AD

തൃശൂർ കോടാലിയിൽ എട്ടുവയസു കാരൻ പാമ്പുകടിയേറ്റ് മരിച്ചു

advertise here

All

തൃശൂർ / കോടാലിയിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങൽ സിൽജോ - ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ ആണ് മരിച്ചത്. സഹോദരനും കടിയേറ്റെന്ന് സംശയം. സഹോദരൻ അനോദ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് . കുട്ടികളുടെ മുറിയിൽനിന്ന് പാമ്പിനെ കണ്ടെത്തി. പാമ്പിനെ ലഭിച്ചത് കിടക്കയിൽ തലയണയ്ക്കടിയിൽനിന്നാണ്.
ഭക്ഷ്യവിഷബാധയേറ്റെന്നായിരുന്നു മാതാപിതാക്കൾ കരുതിയിരുന്നത്. എന്നാൽ പുലർച്ചയോടെ മകൻ അബോധാവസ്‌ഥയിലാവുകയായിരു അമ്മ പറഞ്ഞു. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടക്കയിൽ തലയിണക്കടിയിൽനിന്ന് പാമ്പിനെ കണ്ടെത്തിയത്.
കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളവും കണ്ടെത്തി.
കുട്ടികൾ രണ്ടുപേരും കിടന്നിരുന്ന തലയണയുടെ അടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നു. സഹോദരൻ പത്തു വയസ്സുള്ള അനോദും സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലാണ്.




Advertisement
BERIKAN KOMENTAR ()