"

BREAKING NEWS

AD

AD

വീടിൻ്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

advertise here


തളിപ്പറമ്പ്/  വീടിൻ്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കുട്ടി മരിച്ചു

 എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡിലെ എം.സജീര്‍-മുബീന ദമ്പതികളുടെ മകൻടി.അബ്ദുള്‍ വാഹിദാണ്(8) മരിച്ചത്. തളിപ്പറമ്പ് സി.എച്ച് എം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഏപ്രില്‍-16 ന് രാത്രിയിൽ എളമ്പേരംപാറയലെ വീട്ടില്‍ വെച്ചായിരുന്നുഅപകടം. തുടർന്നു ഗുരുതരാവസ്ഥയിൽ
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 മണിയോടെയായിരുന്നു അന്ത്യം.

സഹോദരങ്ങള്‍: മുഹമ്മദ് ഷസില്‍, ആലിയ മെഹ്‌സിന്‍.
തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.


Advertisement
BERIKAN KOMENTAR ()