"

BREAKING NEWS

AD

AD

മരണം 9 ആയി 18 പേർക്ക് പരിക്ക് 5പേരുടെ നില ഗുരുതരം

advertise here

മരണം 9 ആയി 18 പേർക്ക് പരിക്ക്
5പേരുടെ നില ഗുരുതരം

വെടിമരുന്നും ആനയുമില്ലാത്ത ഉത്സവങ്ങൾ മനുഷ്യന് എന്ന് സാധ്യമാകും



തൃശൂർ / 'ആദ്യം ഭൂമികുലുക്കമാണെന്നാണ് ഞങ്ങൾ കരുതിയത്. സ്ഥലത്തേക്ക് അടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സ്ഥലത്ത് കയ്യും കാലുമെല്ലാം ചിതറിയ നിലയിലായിരുന്നു. വീടുകളിലൊക്കെ പ്രകമ്പനമുണ്ടായി' -സ്ഫോടന സ്ഥലത്തെ പരിസരവാസികളുടെ വാക്കുകളിൽ ഞെട്ടൽ മാറുന്നില്ല. മുണ്ടത്തിക്കോട് വയലിന്റെ നടുവിലായാണ് വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന കേന്ദ്രം പ്രവർത്തിച്ചത്. വയലിലൂടെ വേണം ഇവിടേക്ക് എത്താൻ. ഇത് രക്ഷാപ്രവർത്തനത്തിനും തീയണക്കുന്നതിനും വലിയ വെല്ലുവിളിയായി. വൻ സ്ഫോടനമുണ്ടായി ഒരു മണിക്കൂറിന് ശേഷവും തീയണക്കാൻ സാധിച്ചിട്ടില്ല. സ്ഥലത്ത് നിരവധി തുടർസ്ഫോടന ങ്ങളുമുണ്ടായി.'വാഹനത്തിൽ വരികയായിരുന്നു ഞാൻ. സ്ഫോടനമുണ്ടായപ്പോൾ വണ്ടി ഉൾപ്പെടെ കുലുങ്ങി. അത്രയും
ഉൾപ്പെടെ കുലുങ്ങി. അത്രയും ശക്തിയിലായിരുന്നു സ്ഫോടനം. ആദ്യം വലിയൊരു പൊട്ടിത്തെറിയുണ്ടായി. അതിന് പിന്നാലെ രണ്ട് തവണകൂടി വീണ്ടും വലിയ സ്ഫോടനമുണ്ടായി. പാടത്തിന്റെ നടുവിൽ ഒരു ദ്വീപ് പോലെയാണ് വെടിക്കെട്ടുപുരയുള്ള സ്ഥലം. ആംബുലൻസിനും ഫയർഫോഴ്സിനും നേരിട്ട് എത്താൻ പറ്റില്ല' -സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ പറഞ്ഞു. തുടർസ്ഫോടനങ്ങളും ആർത്തനാദങ്ങളും കണ്ടുനിൽക്കാനല്ലാതെ അടുത്തേക്ക് പോലും പോകാനാകാത്ത സാഹചര്യമായിരുന്നു നാട്ടുകാർക്ക് തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടം നടന്നത്.
Advertisement
BERIKAN KOMENTAR ()