"

BREAKING NEWS

AD

AD

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: എട്ട് പേർ മരിച്ചു

advertise here


തൃശൂർ /തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. 30 ൽ അധികം പേർ ഉണ്ടായിയെന്ന് നാട്ടുകാർ. 5പേരുടെ നിലഗുരുതരം. 18പേർക്ക് പരിക്കേറ്റു.
തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. ഉച്ചക്ക് 3.30 ന് ഭൂമി കുലുങ്ങി. വീടുകൾ തകർന്നു.
 ഗുരുതരമായി പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാൻ കഴിയുന്നില്ല എന്നാണ് വിവരം. അകത്ത് എത്രപേർ ഉണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. സമീപത്തെ മതിൽ തകർത്താണ് സംഘം സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
രക്ഷാപ്രവർത്തനം തുടരുകയാണ്. തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള തിരുവമ്പാടി വെടിക്കെട്ടെ ലൈസൻസി മുണ്ടത്തിക്കോട് സതീശന്റെ വെടിക്കെട്ട് പുരയിലാണ് ദുരന്തം. ഇന്ന് വൈകുന്നേരത്തോടെയുണ്ടായ സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെ വരെ കേട്ടതായാണ് റിപ്പോർട്ടുകൾ. പൂരത്തിനായുള്ള വെടിക്കെട്ട് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. തുടർ സ്ഫോടനങ്ങൾ ഉണ്ടാകുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. പരിക്കേറ്റവർക്ക് വിദഗ്‌ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാനും കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ മതിയായ ആംബുലൻസുകൾ സ്ഥലത്തെത്താനും നിർദേശം നൽകിയിരുന്നു

Advertisement
BERIKAN KOMENTAR ()