"

BREAKING NEWS

AD

AD

കുടിവെള്ളക്ഷാമംവാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

advertise here

വരാപ്പുഴ/വരാപ്പുഴ, പുത്തൻപള്ളി, മണ്ണം തുരുത്ത് ളനാട്, ദേവസ്വം പാടം  എന്നീ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം.      വരാപ്പുഴയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻ്റ് വിജു ചുള്ളിക്കാടിൻ്റെ നേത്രത്വത്തിൽ രാഷ്ട്രീയ ഭേദമന്യേ ഭരണസമിതിയംഗങ്ങളും ചേർന്ന് കളമശേരി വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.

കടുത്ത വേനലിൽ സ്വതവേ കുടിവെള്ളക്ഷാമം നേരിടുന്നതോടൊപ്പം മുപ്പത്തടം ശുദ്ധീകരണശാലയിലെ ജലശുദ്ധീകരണ ബെഡുകളുടെ അറ്റകുറ്റ പണികൾ ആരംഭിച്ചതും , ഈ അറ്റകുറ്റപണികൾ ഇഴഞ്ഞുനീങ്ങുന്നതുമാണ് വരാപ്പുഴയിലെ കുടിവെള്ളക്ഷാമ പ്രശ്നം രൂക്ഷമാക്കിയത്.
നിരവധി തവണ ഉദ്യോഗസ്ഥരെ കണ്ട് പ്രതിഷേധമറിയിച്ചെങ്കിലും പരിഹാരമുണ്ടാകാത്തതിനാലാണ് ഉപരോധ സമരം നടത്തിയതെന്ന് പ്രസിഡൻ്റ് വിജു ചുള്ളിക്കാട് പറഞ്ഞു
വരാപ്പുഴ പഞ്ചായത്തിന്റെ ഓരോ വാർഡുകളിലും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്നും,  പ്രദേശങ്ങളിലെ  കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കാമെന്നും ദേശീയപാതയിലെ വാട്ടർ ഇന്റർ കണക്ഷൻ ഉടൻ പരിഹരിക്കാമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജോമോൻ ടി.ജെ, പഞ്ചായത്തംഗങ്ങളായ ജോഷി പീറ്റർ, റോജോ തോമസ് , ശ്യാംലാൽ , അനിൽകുമാർ , മിനി ജൂഡ്‌സൻ, നിമ്മി ബിജു, സിന്ധ്യവർഗീസ്, പ്രീയ ബിജു , ജിതിൻ നന്ദകുമാർ , സിൻഡ്രല്ലറോച്ച, സിന്ധു എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.


Advertisement
BERIKAN KOMENTAR ()