ഭുവനേശ്വർ / ഒഡിഷയിൽ സെൻസസ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് അധ്യാപകർ കനത്ത ചൂടിൽ കുഴഞ്ഞുവീണ് മരിച്ചു. മയൂർഭഞ്ജ്, സുന്ദർഖഡ് ജില്ലകളിലെ അധ്യാപകരാണ് മരിച്ചത്. ഇരുവരും സൂര്യാതപമേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു. രാജ്‌കുമാർ ഹെംബ്രാം, അനുരാഗ് എക്കാ എന്നീ അധ്യാപകരാണ് മരിച്ചത്. സെൻസസിന്റെ ഭാഗമായി വീടുകൾ തോറും കയറി വിവരം ശേഖരിക്കുകയായിരുന്നു അധ്യാപകർ. ഇരുവരെയും കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിക്ക കയായിരുന്നു. എന്നാൽ രക്ഷിക്കാനായില്ല. ഒഡിഷയിൽ ചൂട് 37 ഡിഗ്രീ സെൽഷ്യസ് പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരു അധ്യാപകൻ കുഴഞ്ഞുവീണ സംഭവമുണ്ടായിരുന്നു. സെൻസസ് പ്രവൃത്തികളിലേർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കായി സർക്കാർ പ്രത്യേക മാർഗനിർദേശം
Advertisement