"

BREAKING NEWS

AD

AD

പാലാ ചേർപ്പുങ്കലിലെ വനിത ഡോ ക്ടർ ഹോസ്റ്റലിൽ മരിച്ച നിലയിൽ

advertise here


പാലാ /ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ വനിത ഡോക്ടറെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.

 പത്തനംതിട്ട ഉള്ളന്നൂർ പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ പി. വർഗീസിന്റെ ഭാര്യ ഷേബ റേയ്ച്ചൽ  (ലക്ഷ്മി ആർ. പണിക്കർ - 30 ) ആണ് മരിച്ചത്. ചേർപ്പുങ്കൽ മാർ സ്ലീവ ആശുപത്രിയിലെ ഡോക്ടറായിരുന്നു.

ഷേബ താമസിക്കുന്ന കെഴുവംകുളത്തെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 

ഹോസ്റ്റൽ മുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.  ആത്മഹത്യ ആകാം എന്നു പോലീസ് സംശയിക്കുന്നു.
 സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

​കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗം വി രംഗനാഥിന്റെയും റിട്ട. തഹസീൽദാർ സതിയമ്മയുടെയും മകളാണ് ഡോ. ഷേബ ( ലക്ഷ്മി ആർ പണിക്കർ )

ഭൗതിക ശരീരം ഏപ്രിൽ 20 തിങ്കൾ രാവിലെ 8.30 ന് പത്തനംതിട്ട വലഞ്ചുഴിയിലുള്ള സ്വന്തം വീട്ടിൽ കൊണ്ടുവരും. തുടർന്ന് 9.45 ന് കുളനട യിലുള്ള ഭർതൃ വസതിയിലേക്ക് കൊണ്ടുപോകും.

സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (20-04-2026) ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ ആരംഭിച്ച്, രണ്ട് മണിക്ക് ഉള്ളന്നൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കും. 
Advertisement
BERIKAN KOMENTAR ()