കൊച്ചി / പ്രധാനനഗരങ്ങളിൽ ആദ്യം ഹർത്താലിന് സമ്മിശ്ര പ്രതികരണമാണ് കണ്ടത് എങ്കിലും പരക്കെ വാഹനങ്ങൾ തടയുകയാണ്. തെക്കൻ മേഖലയിൽ പ്രതിഷേധം ശക്തം
കണ്ണൂർ പഴയങ്ങാടി,
തിരുവനന്തപുരം
തമ്പാനൂർ, ഇടുക്കി ഭാഗങ്ങളിൽ വാഹനങ്ങൾ തടഞ്ഞു.
പ്ലക്കാർഡുകള്‍ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാർ തമ്പാനൂരില്‍ ബസും ഓട്ടോയും അടക്കം പ്രതിഷേധക്കാര്‍ തടഞ്ഞു.
കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ
റോഡിൽ കുത്തിയിരുന്നു. നഗരം സ്തംഭിച്ചു. പ്രകടനം നടത്തിയവർ പയ്യന്നൂരിലും റോഡിൽ കുത്തിയിരുന്നു. അടൂരിലും തൊടുപുഴയിലും പ്രതിഷേധം.
പോലീസെത്തി സമരക്കാരെ മാറ്റി.
കാസർക്കോട് പരപ്പയിലും
കാട്ടാക്കടയിലും തടയുന്നു.
ഗ്രാമങ്ങളിൽ ഹർത്താൽ ബാധിച്ചിട്ടില്ല എന്നാണ് രാവിലെയുള്ള വിവരം. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. നിതിൻരാജ് ആക്ഷൻ കൗൺസിൽ 52 ദലിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ നടത്തുന്നത്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. നിതിൻരാജ് ആക്ഷൻ കൗൺസിൽ 52 ദലിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ നടത്തുന്നത്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ
Advertisement