"

BREAKING NEWS

AD

AD

കണ്ണൂരിലും പയ്യന്നൂരിലും ജംഗ്ഷ നിൽ കുത്തിയിരുന്നു പ്രതിഷേധം

advertise here

കൊച്ചി / പ്രധാനനഗരങ്ങളിൽ ആദ്യം ഹർത്താലിന് സമ്മിശ്ര പ്രതികരണമാണ് കണ്ടത് എങ്കിലും പരക്കെ വാഹനങ്ങൾ തടയുകയാണ്.
ഹർത്താൽ അനുകൂലികൾ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
അടക്കണമെന്ന് ആവശ്യപ്പെട്ടു.

തിരുവനന്തപുരം കണിയാപുരത്തും നെടുമങ്ങാടും തമ്പാനൂരും പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞു. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ പുറത്തേക്ക് ഇറക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അനുവദിച്ചില്ല. കണിയാപുരത്ത് ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങള്‍ തടയുകയാണ്. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഇടുക്കി തൊടുപുഴ നഗരത്തിലും വടക്കന്‍ പറവൂരിലെ കച്ചേരിപടിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു.

അതേസമയം ക്രമസമാധാനം നിലനിര്‍ത്താന്‍ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹര്‍ത്താലില്‍ നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു.

  തെക്കൻ മേഖലയിൽ പ്രതിഷേധം ശക്തം
കണ്ണൂർ പഴയങ്ങാടി, 
തിരുവനന്തപുരം
തമ്പാനൂർ, ഇടുക്കി ഭാഗങ്ങളിൽ വാഹനങ്ങൾ തടഞ്ഞു.
പ്ലക്കാർഡുകള്‍ ഉയർത്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാർ തമ്പാനൂരില്‍ ബസും ഓട്ടോയും അടക്കം പ്രതിഷേധക്കാര്‍ തടഞ്ഞു.
കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ
റോഡിൽ കുത്തിയിരുന്നു. നഗരം സ്തംഭിച്ചു. പ്രകടനം നടത്തിയവർ പയ്യന്നൂരിലും റോഡിൽ കുത്തിയിരുന്നു. അടൂരിലും തൊടുപുഴയിലും പ്രതിഷേധം.
പോലീസെത്തി സമരക്കാരെ മാറ്റി.
കാസർക്കോട് പരപ്പയിലും
കാട്ടാക്കടയിലും തടയുന്നു.
ഗ്രാമങ്ങളിൽ ഹർത്താൽ ബാധിച്ചിട്ടില്ല എന്നാണ് രാവിലെയുള്ള വിവരം.  രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. നിതിൻരാജ് ആക്ഷൻ കൗൺസിൽ 52 ദലിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ നടത്തുന്നത്.
Advertisement
BERIKAN KOMENTAR ()