"

BREAKING NEWS

AD

AD

കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു !

advertise here
കേരളത്തെ
മലയോരത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം.ഇവിടെയും വില്ലൻ ലഹരിയാണോ?




കേളകം ( കണ്ണൂർ):അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ 
കേളകം
പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കണ്ണൂർ ജില്ലയിലെ
കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടിന് സമീപം താന്നിക്കുന്നിലെ മഠത്തിപറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പോലീസ് സ്ഥലത്തെത്തി. കൊലപാതകത്തിൻ്റെ ഞെട്ടലിലാണ് കൊളക്കാട്.
 കണ്ണൂർ കൊളക്കാടാണ് അമ്മയെ മകൻ കഴുത്തറുത്തു കൊന്നത്. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം. ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. കത്തികൊണ്ട് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ക്രിസ്റ്റി ലഹരിക്ക് അടിമയാണെന്നാണ് സൂചന. കൊലപാതകം നടക്കുമ്പോഴും ക്രിസ്റ്റി ലഹരി ഉപയോഗിച്ചിരുന്നു. മഹിളാ മോർച്ച ജില്ലാ നേതാവാണ് കൊല്ലപ്പെട്ട ഗീതമ്മ. കേളകത്ത്
മൊണാലിസ ബ്യൂട്ടിപാർലർ നടത്തിവരികയാണ്.
 മുറിവേറ്റ് രക്തം വാർന്ന ഗീത സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
​കൊലപാതകത്തിന് ശേഷം ക്രിസ്റ്റി നേരിട്ട് കേളകം പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മാനസികമായ അസ്വാസ്ഥ്യമോ കുടുംബപ്രശ്നങ്ങളോ ആണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.



Advertisement
BERIKAN KOMENTAR ()