"

BREAKING NEWS

AD

AD

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം കുട്ടി മരിച്ചു

advertise here


കാസർകോട് / സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. കാസർകോട്ട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. Iഎളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത് . പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.അതേസമയം സംസ്ഥാനത്ത് പാമ്പ് ശല്യം വർധിക്കുകയാണ്. പാമ്പിനെ പേടിച്ച് ഒരു കുടുംബം ജീവിച്ചത് ആറ് ദിവസമാണ്. കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്വദേശി ഹേമന്ത് കുമാറാണ് പ്രതിസന്ധിയിലായത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് വീടിന്റെ ബാത്റൂമിൽ പാമ്പിനെ കണ്ടെത്തിയത്. പിന്നീട് ദിവസങ്ങളോളം നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തിയില്ല. 6 ദിവസത്തിനു ശേഷം ഇന്നാണ് പാമ്പിനെ കണ്ടത്
Advertisement
BERIKAN KOMENTAR ()