"

BREAKING NEWS

AD

AD

ഒരു വീട്ടിൽ അഞ്ചുപേർക്കു ഭക്ഷ്യവിഷബാധയേറ്റു

advertise here

കറുകുറ്റി /
പൊങ്ങത്ത് നൈപുണ്യ കോളേജിന് സമീപമുള്ള ഒരു വീട്ടിൽ അഞ്ചുപേർക്കു ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ വ്യാഴാഴ്ച  രാത്രി കറുകുറ്റിയിൽ  നവ്യാ ബേക്കറിക്ക് സമീപമുള്ള ഒരു പ്രമുഖ മന്തി റസ്റ്റോറന്റിൽ നിന്ന് വാങ്ങിയ അൽഫാം ചിക്കൻ കഴിച്ചതിനെത്തുടർന്നാണ് ലക്ഷണങ്ങൾ പ്രകടമായത്.

വീട്ടിലെ മൂന്ന് അംഗങ്ങൾക്കും രണ്ട് ബന്ധുക്കൾക്കുമാണ് അസുഖം ബാധിച്ചത്. അതിസാരം, പനി, മനംപുരട്ടൽ തുടങ്ങിയ ലക്ഷണങ്ങളോടെ നാലുപേർ ചികിത്സ തേടി. സംഭവത്തിന് ഒരു ആഴ്ച പിന്നിട്ടിട്ടും രോഗലക്ഷണങ്ങളിൽ നിന്ന് മുക്തി ലഭിച്ചിട്ടില്ല. ഇവരിൽ ഒരാൾ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിൽ കിടത്തിചികിത്സയിൽ തുടരുന്നു.
Advertisement
BERIKAN KOMENTAR ()