"

BREAKING NEWS

AD

AD

കാസർഗോഡ് കോഴിവണ്ടി ഡ്രൈവർ കൊല്ലപ്പെട്ട നിലയിൽ

advertise here


കാസർഗോഡ് / കോഴിവണ്ടി ഡ്രൈവറെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബാപ്പാലി പൊന്നം, പാടലടുക്കം സ്വദേശി സഫായത്ത് ആണ് മരിച്ചത്. സംഭവത്തിൽ കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
കുമ്പള സീതാംഗോളിയിൽ ബീവറേജ് ഔട്ട്ലെറ്റിന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നിലാണ് കോഴിവണ്ടി ഡ്രൈവറെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബാപ്പാലി പൊന്നം പാടലടുക്കം സ്വദേശിയായ സഫായത്ത് ആണ് മരിച്ചത്. ഏപ്രിൽ 28 ഉച്ചയ്ക്ക് 2 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം സംഭവസ്ഥലത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. മൃതദേഹം കണ്ട സമീപവാസികൾ കുമ്പള പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിശദമായ പരിശോധന നടത്തി മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക കാരണം വ്യക്തമല്ല. വ്യക്തിപരമായ വൈരാഗ്യമോ മറ്റ് തർക്കങ്ങളോ കാരണമാകാമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Advertisement
BERIKAN KOMENTAR ()